വടകര: വര്‍ഷങ്ങളായി നാലു ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടവരും അപകടത്തില്‍പ്പെട്ട് കിടപ്പിലായവരും പ്രായാധിക്യത്താല്‍ അവശത അനുഭവിക്കുന്നവരുമായ ചോറോട് ഗ്രാമപഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്കായി സാന്റ് ബേങ്ക്സില് കുടുംബ സംഗമം സംഘടിപ്പിച്ചു. വടകര നഗരസഭാ ചെയര്‍ പെഴ്സണ്‍ കെ.പി.ബിന്ദു സംഗമം ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. പ്രശസ്ത നിനിമാ ഗാന സംവിധായകന് പ്രേംകുമാര്‍ വടകര മുഖ്യാതിഥിയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുനേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍, സ്ഥിരം സമിതി അംഗങ്ങളായ കെ. മധുസൂദനന്, സി. നാരായണന്, ശ്യാമള പൂവ്വേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹന്‍, പഞ്ചായത്തംഗം ജംഷിദ, ടി.എം രാജന്, രാജേഷ് ചോറോട്, കെ.എം.നാരായണന്, എം.സി.കരീം,
രാജേഷ് കെ.പി, കെ.കെ. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍, ജാനു തമാശകള്‍, കോമഡി പരിപാടികള്‍ എന്നിവ അരങ്ങേറി.