ചേരാപുരം: വേളം ഗ്രാമ പഞ്ചായത്തിലെ കിടപ്പ് രോഗികളുടെയും അവരുടെ കുട്ടിരിപ്പുകാരുടെയും സംഗമം എംഎം പാര്‍ക്കില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി. സൂപ്പി, സുമ മലയില്‍, അസീസ് കെ, എം.സി മൊയ്തു, ഇ.പി.സലീം, തായന ബാലാമണി, പി.എം.കുമാരന്, ഷൈനി കെ.കെ, അനീഷ പ്രതീപ്, ചന്ദ്രന്, ഫാത്തിമ സി.പി, ബീന കോട്ടേമ്മല്‍, എന്‍.വി.അബ്ദുല്ല, മെഡിക്കല്‍ ഓഫീസര്‍ ബിന്ദു കെ, ഹോമിയോ ഡോക്ടര്‍ നിഖില, നീതു കുര്യക്കോസ് എന്നിവര്‍ പ്രസംഗിച്ചു.