തൃശൂര്‍: കെ.മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാല്‍. സഹോദരന് മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കും. വടകരയില്‍ മുരളീധരന് സുഖമായി ജയിക്കുമായിരുന്നു. എന്തിനാണ് തൃശൂരില്‍ കൊണ്ടു നിര്‍ത്തിയതെന്ന് മനസിലാകുന്നില്ല. തൃശൂരില്‍ കാലുവാരാന്‍ ഒരുപാട് പേരുണ്ടെന്നും പത്മജ തൃശൂരില്‍ പറഞ്ഞു.
തൃശൂരില്‍ രണ്ടാം വട്ടം തോറ്റപ്പോള്‍ തന്നെ കോണ്‍ഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോല്‍പ്പിച്ചതിന് പിന്നില്‍ രണ്ടു നേതാക്കളാണ്. ഇവരേക്കാള്‍ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാല്‍ അവരുടെ പേര് പറയും. സഹോദരന് മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ ബിജെപിയില്‍ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ വാഹനത്തില്‍ പോലും കയറ്റിയില്ലെന്നും അവര്‍ ആരോപിച്ചു. കെ കരുണാകരന്റെ മക്കളോട് പകയാണ്. ചന്ദനക്കുറി തൊടുന്നതിന് കോണ്‍ഗ്രസുകാര്‍ എതിര്‍പ്പ് പറഞ്ഞു. കെ.സുധാകരന് മാത്രമാണ് ആത്മാര്‍ഥമായി പെരുമാറിയത്. പാര്‍ട്ടി വിടാന്‍ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ പറഞ്ഞു.
അനിയത്തി എന്ന പേരിലുള്ള ദൗര്‍ബല്യങ്ങളാണ് തന്നെ ഇവിടെ എത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.