വടകര: കോണ്‍ഗ്രസ് നേതാവും സാമൂഹികപ്രവര്ത്തകനുമായിരുന്ന അഴിയൂരിലെ പി.രാഘവന്റെ ഒന്നാം ചരമവാര്‍ഷികവും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരദാനവും നാളെ (ഞായര്‍) നടക്കും. രാവിലെ അഴിയൂരിലെ വീട്ടുവളപ്പിലാണ് ചടങ്ങ്.
25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പ്രഥമ പുരസ്കാരം പ്രശസ്ത എഴുത്തുകാരന് കല്പറ്റ നാരായണന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മാനിക്കും.