വടകര: സോഷ്യലിസ്റ്റ് സൈദ്ധാന്തികനും അധ്യാപക അവാര്‍ഡ് ജേതാവും വടകരയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്ന പി.ബാലന്റെ നിര്യാണത്തില്‍ രാഷ്ട്രീയ ജനതാദള്‍ വടകര മണ്ഡലം കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത ചരിത്ര ഗ്രന്ഥ രചയിതാവ് പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി വടകര മണ്ഡലം പ്രസിഡന്റ് അഡ്വ. സി.വിനോദന്‍ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രന്, നഗരസഭാ വൈസ് ചെയര്മാന് പി.കെ.സതീശന്, പുറന്തോടത്ത് സുകുമാരന്‍, ഡോ. ജയശ്രീ, ആര്.സത്യന്, അടിയേരി രവീന്ദ്രന്, അഡ്വ. ഇ.നാരായണന് നായര്‍, ടി. ശ്രീനിവാസന്, എടയത്ത് ശ്രീധരന്, പി.പി.രാജന്, സി.കുമാരന് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍ സ്വാഗതവും പറമ്പത്ത് രാജന് നന്ദിയും പറഞ്ഞു.