വടകര: അധ്യാപക പുരസ്കാരജേതാവും പ്രമുഖ സോഷ്യലിസ്റ്റ് ദാര്‍ശനികനും വടകരയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി.ബാലന്റെ സ്മരണ നിലനിര്‍ത്താന്‍ ഹരിതാമൃതം എന്‍ഡോവ്മെന്റ് ഏര്‍പെടുത്തും. പി.ബാലനു സ്മരണാഞ്ജലി അര്‍പിച്ച് ഹരിതാമൃതം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സ്മൃതി സദസിലാണ് പ്രഖ്യാപനം ഉണ്ടായത്. വിദ്യാലയങ്ങളിലെ മികച്ച പരിസ്ഥിതിക്ളബ്ബിനാണ് എന്‍ഡോവ്മെന്റ് നല്‍കുക. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു എന്‍ഡോവ്മെന്റ് പ്രഖ്യാപനം നിര്‍വഹിച്ചു.
കെ.കെ.രമ.എംഎല്‍എ സ്മൃതി സദസ് ഉദ്ഘാടനം ചെയ്തു. പി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.ശ്രീനിവാസന് ആമുഖപ്രസംഗം നടത്തി. മുന്‍മന്ത്രി സി.കെ.നാണു, എം.കെ.ഭാസ്കരന്, മനയത്ത്ചന്ദ്രന്‍, ഇ.പി.ദാമോദരന്‍, കെ.പി.ചന്ദ്രശേഖരന്, പുറന്തോടത്ത് സുകുമാരന്‍, പി.പി.രാജന്, മണലില്‍ മോഹനന്, തയ്യുള്ളതില്‍ രാജന്, അടിയേരി രവീന്ദ്രന്, തില്ലേരി ഗോവിന്ദന്, അഡ്വ:വിനല്, കെ.രാജന് നമ്പ്യാര്‍, എം.ബാലകൃഷ്ണന്, കെ.വി.മുഹമ്മദ് ഗുരുക്കള്‍, അഡ്വ.ഇ.നാരായണന് നായര്‍, സി.വത്സകുമാര്‍, വി.ഗോപാലന്, പി.രാജന്, പി.സത്യനാഥന്, എടയത്ത് ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു. പുറന്തോടത്ത് ഗംഗാധരന് സ്വാഗതവും എന്‍.കെ.അജിത്കുമാര്‍ നന്ദിയും പറഞ്ഞു.