കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തില്‍ മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിലെ എം.കെ.രാഘവന് 61,687 വോട്ടിന്റെ ലീഡ്. എം.കെ.രാഘവന് 1,94, 822 വോട്ടും എല്‍ഡിഎഫിലെ എളമരം കരീം 1,33,135 വോട്ടും നേടി. എന്‍ഡിഎയിലെ എം.ടി.രമേശ് 68,064 വോട്ട് കരസ്ഥമാക്കി.
വടകരയില്‍ ഷാഫി പറമ്പില്‍ കുതിക്കുകയാണ്. കാല്‍ലക്ഷത്തിലേറെ വോട്ടിന്റെ മുന്‍തൂക്കം നേടി. ഷാഫി 2,10,262 വോട്ട് സ്വന്തമാക്കിയപ്പോള്‍ കെ.കെ.ശൈലജക്ക് 1,83,386 വോട്ടാണ് കിട്ടിയത്. എന്‍ഡിഎയിലെ പ്രഫുല്‍കൃഷ്ണന്‍ 43,137 വോട്ട് സ്വന്തമാക്കി.