വടകര: മാര്‍ക്കറ്റ്റോഡിലെ 11 കെവി ലൈനില്‍ നിന്നു ഷോക്കേറ്റ തൊഴിലാളിയെ രക്ഷിച്ച കെഎസ്ഇബി ബീച്ച് സെക്ഷനിലെ ഓവര്‍സിയര്‍ സി.കെ.രഞ്ജിത്തിന് വടകര കൂട്ടുകുടുംബം വാട്സ്ആപ്പ് കൂട്ടായ്മയുടെ സ്നേഹാദരം. സോഷ്യല്‍ വര്‍ക്കര്‍ കെ.രാജേഷ് ഉപഹാരം കൈമാറി. സവാദ് വടകര അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ സൂപ്രണ്ട് സന്ധ്യ റാണി, സബ് എന്‍ജിനിയര്‍ വിഷ്ണു എന്നിവര്‍ സംസാരിച്ചു. വാട്സാപ്പ് ഗ്രൂപ്പ് മെയിന്‍ അഡ്മിന് സിറാജ് കോട്ടക്കല്‍ (സോഷ്യല്‍ വര്‍ക്കര്‍), എം.റിയാസ്, കെ.അമീര്‍, കെ.ഷബീര്‍, പി.മഹ്റൂഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.