അഴിയൂര്‍: കോളിളക്കം സൃഷ്ടിച്ച അഴിയൂര്‍ ലഹരി മാഫിയ കേസില്‍ ഇരയെ നേരിട്ട് കേട്ട് ഹൈക്കോടതി. ജഡ്ജി ബെച്ചു കുര്യന് ജോസഫ് ആണ് ഇരയായ വിദ്യാര്‍ഥിനിയേയും മാതാവിനേയും ചേംബറില്‍ വെച്ച് നേരിട്ട് കേട്ടത്. സംഭവം സംബന്ധിച്ച് വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് മാതാവ് നല്കിയ ഹരജി പരിഗണിക്കവെയാണ് വിദ്യാര്‍ഥിനിയെ നേരിട്ട് കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. വിദ്യാര്‍ഥിനിയില്‍ നിന്നും മാതാവില്‍ നിന്നും വിശദമായി കാര്യങ്ങള്‍ കേട്ട ഹൈക്കോടതി കേസ് ഡയറി ഹാജരാക്കാന്‍ കേരള സര്‍ക്കാരിന് നിര്‍ദേശം നല്കി. കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. എ.രാജസിംഹന് ഹാജരായി.