വടകര: ടൗണ്‍ ഹാളിനു സമീപം ‘ഓറഞ്ച് സൂപ്പര്‍ ഷോപ്പി’ ഉദ്ഘാടനം കെ.കെ.രമ എംഎല്‍എ നിര്‍വഹിച്ചു. സൂപ്പര്‍ ഷോപ്പി ചെയര്മാന് എം.എം.ബാലന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ പി.ടി.സത്യഭാമ, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം.അബ്ദുല്‍ സലാം, കെ.എന്‍.വിനോദ് (വ്യാപാരി സമിതി), ജെയ് പോള്‍ (ജീപ്പാസ്) എന്നിവര്‍ സംസാരിച്ചു. പി.പി.പ്രശാന്ത് സ്വാഗതവും കെ.കെ.ശ്രീധരന് നന്ദിയും പറഞ്ഞു.