കൊയിലാണ്ടി: മാഹിയില്‍ നിന്നു ടെമ്പോ ലോറിയില്‍ കടത്തിയ ആയിരം ലിറ്റര്‍ ഡീസല്‍ കൊയിലാണ്ടി ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. തന്ത്രപരമായാണ് ഡീസല്‍ കടത്ത്. ലോറിയുടെ പ്ലാറ്റ്ഫോമില്‍ ടാങ്ക് നിര്‍മിച്ച് അതിനു മുകളില്‍ ചകിരിയും ചിരട്ടയും നിറച്ചാണ് ഡീസല്‍ കടത്തിയിരുന്നത്. ഒറ്റനോട്ടത്തില്‍ ചിരട്ടയാണെന്നേ തോന്നൂ. എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ടി.രമേശന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് ടീം കൊയിലാണ്ടിയില്‍ ലോറി പിടികൂടിയത്.
എന്ഫോഴ്സ്മെമെന്റ് ഓഫീസര്‍ ജി.വി.പ്രമോദ്, ഡെപ്യൂട്ടി എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ഇ.കെ.ശിവദാസന്‍, ഡ്രൈവര്‍ സി.ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഒരു ലക്ഷം രൂപ പിഴ ഈടാക്കിയ ശേഷം ലോറി വിട്ടു കൊടുത്തു.