കൊയിലാണ്ടി: ബസ് സ്റ്റാന്റില്‍ ബസിനടിയില്‍പെട്ട് ഒരാള്‍ക്ക് ഗുരുതര പരിക്ക്. കുറുവങ്ങാട് മാവിന്‍ചുവട്ടില്‍ കൈതവളപ്പില്‍ വേണുവിനാണ് (62) പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. സ്റ്റാന്റില്‍ നിന്നു ബസ് പിറകോട്ടെടുക്കവെ അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നെന്നാണ് അറിയുന്നത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ജാക്കി ഉപയോഗിച്ച് ബസ് ഉയര്‍ത്തി പുറത്തേക്കെടുക്കുകയായിരുന്നു. ഉടന്‍ താലൂക്കാശുപത്രിയില്‍ എത്തിച്ച് പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.