കൊല്ലം: ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ നടുക്കാണ് സംഭവം. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. സര്‍വീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥയിലുള്ള കാറിലാണ് ഞായറാഴ്ച രാത്രി 7 മണിയോടെ സംഭവം നടന്നത്. ചാത്തന്നൂര്‍ കാരംകോട് കുരിശിന് മൂടിന് സമീപം കാര്‍ ഏറെ നേരം നിര്‍ത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളില്‍ തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. കാറിലുള്ളയാളും പൂര്‍ണമായി കത്തിയമര്‍ന്നു. ആരാണ് മരിച്ചതെന്ന
കാര്യത്തില്‍ തീരുമാനമായില്ല. ആരാണ് കാര്‍ ഓടിച്ചതെന്നും വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.