വടകര: നഗരസഭയിലെ 12-ാം വാര്‍ഡ് പുത്തൂര്‍ കോറോത്ത്നട ഡ്രെയിനേജില്‍ മാലിന്യം തള്ളി സംഘം കടന്നുകളഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് ടാങ്കര്‍ ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്. പ്രഭാത സവാരിക്കാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.സി.പ്രവീണ്‍, ജെഎച്ച്ഐ അനുരൂപ് എന്നിവരും കൗണ്‍സിലര്‍ നളിനാക്ഷനും സ്ഥലത്തെത്തി. ഹെല്‍ത്ത് അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനു മുമ്പും ഈ പ്രദേശങ്ങളില്‍ മാലിന്യം തള്ളിയ സംഭവം ഉണ്ടായിട്ടുണ്ട്. ഇത്തവണ അടുക്കള മാലിന്യമാണ് രാസപദാര്‍ഥം ചേര്‍ത്ത് തള്ളിയിരിക്കുന്നത്. ടാങ്കര്‍ ലോറി കസ്റ്റഡിയില്‍ എടുക്കാന്‍ പോലിസിന് നിര്‍ദ്ദേശം
നല്‍കിയതായി മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.