എടച്ചേരി: ഒലീവ് ഗ്രൂപ്പ് ഓഫ് ഇൻസിറ്റിറ്റ്യൂഷൻ പുതിയ വിദ്യാഭ്യാസ സ്ഥാപനമായ ഓർക്കാട്ടേരി ഒലീവ് പ്രീ സ്കൂൾ പ്രവേശനോത്സവം നടത്തി പുതിയ നൂതന സംവിധാനത്തോടെയാണ് സ്കൂൾ ആരംഭിച്ചത്. ക്ലാസ്സ് റും സംവിധാനവും പഠനരീതിയും പുതിയ സംവിധാനമാണ് മാനേജ്മെൻറ് ലക്ഷ്യമിടുന്നത്. സ്മാർട്ട് ക്ലാസ്സ്റും സയ്യിദ് പൂകുഞ്ഞ്
കോയ തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്യ്തു. പ്രവേശനോത്സവം പ്രശസ്ത കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒലീവ് എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ഹാഫിസ് മാതാഞ്ചേരി, കോട്ടയിൽ കുഞ്ഞമ്മദ്, സുലൈമാൻ കെ.ഇ, ആസിഫ് ഒ.കെ,
അബ്ദുള്ള തോട്ടോളി, ഓർക്കാട്ടേരി ഒലീവ് ആർട്സ്&സയൻസ് കോളജ് വൈസ് പ്രിൻസിപ്പാൾ കെ ഹിമ, ജഹാന കെ.കെ, ഷിജിന കെ.കെ, ഷഹല,ലമിയ, റസീന പി.പി തുടങ്ങിയവർ സംസാരിച്ചു. ഒലീവ് പ്രീസ്കൂൾ വൈസ് പ്രിൻസിപ്പാൾ നീമ സ്വാഗതവും ലുബിന ഖാലിദ് നന്ദിയും പറഞ്ഞു.