വടകര: ഓർക്കാട്ടേരി ഒലീവ് ആർട്സ്&സയൻസ് കോളജ് ഫുഡ് ഫെസ്റ്റ് വിവിധ തരം ഭക്ഷണപ്രധാർത്ഥങ്ങൾ കൊണ്ട് ശ്രദ്ധേയമായി. വിവിധതരം ഫ്രൂട്ട്സ്, ജൂസുകൾ, ചിക്കൻ വിഭവങ്ങൾ, പലഹാരങ്ങൾ, കേക്കുകൾ, വ്യത്യസ്തമായ ബിരിയാണികൾ തുടങ്ങി നൂറിൽപരം
തരങ്ങൾ ഉണ്ടായിരുന്നു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി മിനിക പരിപാടി ഉദ്ഘാടനം ചെയ്തു. ഒലീവ് എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു . ടി സുരേഷ്, റമീസ,ഹിമ,സബീന കെ എം, സഹല കെ, ഷിജിന കെ, ജഹാന കെ തുടങ്ങിയവർ സംസാരിച്ചു.