നാദാപുരം: അശ്ലീല വീഡിയോയെ ചൊല്ലി നാദാപുരം ഗ്രാമ പഞ്ചായത്ത് യോഗത്തില്‍ ഭരണ സമിതി അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് അംഗങ്ങളെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ് അംഗം നിഷ, യുഡിഎഫ് അംഗം സുമയ്യ എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച അശ്ലീല വീഡിയോയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വൈസ് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിയിലെ എല്‍ഡിഎഫ് അംഗങ്ങള്‍ സമരത്തിലാണ്. തുടര്‍ച്ചയായി രണ്ട് ഭരണസമിതി യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത ഉടനെ സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ച് വിടുകയുണ്ടായിരുന്നു. ഇന്ന് രാവിലെ എല്‍ഡിഎഫ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് ധര്‍ണയും അകത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. നാദാപുരം പോലീസ് രംഗത്തെത്തി.