വിഷ്ണുമംഗലം: വിഷ്ണുമംഗലം എൽ.പി.സ്കൂൾ റിട്ട: അധ്യാപിക കെ. കെ. ശൈലജ രചിച്ച ‘ജാതി ക്കോമരങ്ങൾ’ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശന കർമ്മം വി ശശി എം.എൽ.എ നിർവഹിച്ചു . തിരുവന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയരക്ടർ ഡോ. എം ആർ തമ്പാൻ അധ്യക്ഷത വഹിച്ചു. ഭാരത് ഭവൻ ഭാരവാഹികൾ പ്രമോദ് പയ്യന്നൂർ, പൂവച്ചൽ സുധീർ, എന്നിവർ സംസാരിച്ചു. ഡോ. എ.പി.ജെ അബ്ദുൾ കലാം
സ്റ്റഡിസെൻ്റ്റിൻ്റെ നേതൃത്യത്തിലുള്ള എഴുത്തുകൂട്ടം സാഹിത്യവേദിയുടെ സംഗമത്തിൽ വെച്ചാണ് പ്രകാശന ചടങ്ങ് നടന്നത്. തുടർന്ന് നടന്ന കലാസാഹിത്യ പ്രതികളുടെ സംഗമത്തിൽ ഗിരിജാസേതുനാഥ്, വിനോദ് വൈശാഖി, ശ്രീകാര്യവട്ടം ശ്രീകണ്ഠൻ നായർ, എം കെ. മോഹനൻ , ഹരികുമാർ, കെ.പി.ശ്രീമതി, സുവർണ്ണ കുമാരി, റോബിൻ പള്ളുരുത്തി എന്നിവർ സംബന്ധിച്ചു. കലാപരിപാടികൾ പ്രശസ്ത കവി എഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി മേയർ പി.കെ. രാജു, അഡ്വ – രാഖി രവികുമാർ, എസ്. അനുജ, ജില്ലാ പഞ്ചായത്ത് പ്രസി. ഡി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.