വടകര: വർഷങ്ങളോളം കടൽ തീരത്ത് ഷെഡ് കെട്ടി താമസിച്ചിരുന്ന ഒരു മത്സ്യതൊഴിലാളി കുടുംബത്തിന് വീടൊരുക്കി കൊണ്ട് വടകര എം യു എം ഹയർ സെക്കണ്ടറി എൻ എസ് എസ് യൂനിറ്റിലെ വളണ്ടിയർമാർ മാതൃകയായി. ക്ലാസിൽ പഠനത്തിൽ പിറകിലായ കാരണം അന്വേഷിച്ച ടീച്ചറാണ് സഹപാഠിയുടെ വിഷമം വളണ്ടിയറുമായി പങ്ക് വെച്ചത്. കടലിൽ മത്സ്യം പിടിക്കാൻ പോകുന്ന പിതാവിന് കുടുംബം പുലർത്താനും, വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കാനും ഇവരുടെ പ്രയാസം മനസ്സിലാക്കിയ വളണ്ടിയർമാർ കലോത്സവ ദിവസങ്ങളിൽ ചായക്കട നടത്തിയും, ഹരിത ഗ്രാമത്തിലെ വീടുകളിൽ നിന്ന് പഴയ കുപ്പിയും, ഇരുമ്പ് സാധനങ്ങളും ഉൾപ്പെടെ ശേഖരിച്ച് വിൽപനനടത്തിയും, വളണ്ടിയർമാരുടെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-c.jpeg?resize=500%2C500&ssl=1)
രക്ഷിതാക്കളുടെ സഹായത്തിലുമാണ് സ്നേഹ ഭവനത്തിനായ് പണം കണ്ടെത്തിയത്. വർഷ കാലത്ത് തീരത്ത് ഷെഡിൽ താമസിക്കാൻ കഴിയാതെ വന്നപ്പോഴാണ് തൊട്ടടുത്ത കോട്ടേഴ്സിലേക്ക് മാറി താമസിച്ചത്. മാസാന്തം വാടക കൊടുക്കാൻ കഴിയാതിരുന്ന നാലംഗ കുടുംബം പ്രദേശത്തുള്ള സുമനസുകളുടെ സഹായത്താലാണ് വാടക നൽകിയിരുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാലാണ് ഇവർക്ക് ഇങ്ങനെയൊക്കെ താമസിക്കണ്ടി വന്നത്. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായ മാന്ദ്യം വീടിൻ്റെ നിർമാണം നീണ്ട് പോകുന്നതിന് കാരണമായിട്ടുണ്ട്. യൂനിറ്റിലെ 98 വളണ്ടിയർമാരും, പ്രോഗ്രാം ഓഫീസറും
പ്രിൻസിപ്പളും ഉൾപ്പെടെയുള്ള അധ്യാപകരും ഒത്ത് ചേർന്നാണ് 650 ച. അടി വിസ്തീർണ്ണമുള്ള ഈ സ്നേഹ ഭവനം പൂർത്തീകരിച്ചത്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ . മുഹമ്മദ് റിയാസ് ഇന്ന് വീടിൻ്റെ താക്കോൽ കൈമാറ്റം ഓൺ ലൈനായി നിർവഹിച്ചു. രണ്ട് മുറികളും, അടുക്കളയും, ഡൈനിംഗ് ഹാളും, പൂമുഖവും ഉള്ള വീടാണ് ഒരുക്കിയിരിക്കുന്നത്.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/76ujde.jpg?resize=678%2C305&ssl=1)
പ്രഭ പദ്ധതിയുടെ ഭാഗമായി ശാരീരിക വൈക്യല്യമുള്ള ഒരാൾക്ക് എൻ.എസ്. എസ്. യൂണിറ്റ് നൽകുന്ന വീൽ ചെയർ എൻ.എസ്. എസ് സ്റ്റേറ്റ് ഓഫീസർ ഡോ: അൻസർ. ആർ. കൈമാറ്റം
ചെയ്തു.കെ. കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു , വാർഡ് മെമ്പർമാരായ ബിജു .എം. ഷാഹിമ കെ.പി. എൻ.എസ്. എസ് സ്റ്റേറ്റ് ഓഫീസർ ഡോ: അൻസർ . ആർ , ഉത്തരമേഖല കോഡിനേറ്റർ മനോജ് കുമാർ ,ജില്ലാ കോഡിനേറ്റർ ശ്രീചിത്ത്, ക്ലസ്റ്റർ കോഡിനേറ്റർ ഷാജി.കെ. സ്കൂൾ മാനേജർ എം.പി. അബ്ദുൾ കരീം , എം. ഐ.
സഭ പ്രസിഡണ്ട് പി. മുഹമ്മദ് , പി.ടി.എ പ്രസിഡണ്ട് കെ.ടി. യൂനസ് .പി. മഹമൂദ് , വി. ഷബീർ എൻ .വി. മുസ്തഫ , വി.ഫൈസൽ ,എൻ.പി. അശ്രഫ്, എം. ഫൈസൽ , മുഹമ്മദ് ഇർഷാദ്, നിസ്താർ കെ.ടി. അദീബ് അഹമ്മദ്, അബ്ദുൾ ലത്തീഫ്, ഹൃദ്യ എൽ. നാഥ്, കെ. ഹാജറ,സെൽവ, നയന, മുഹമ്മദ് സാബിത്ത്, മുഹമ്മദ് സഹൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ സജീവ് കുമാർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ എൻ.പി. ഹംസ നന്ദിയും പറഞ്ഞു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-mm-1.jpeg?resize=567%2C533&ssl=1)