വടകര: പുത്തൂര്‍ എകെജി വായനശാല ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉത്തരമേഖലാ വോളിബോള്‍ ടൂര്‍ണമെന്റില്‍ വടകര വീവണ്‍ സ്പോര്‍ട്സ് ക്ലബ്ബ് ജേതാക്കളായി. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വോളി ലവേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ : 25-20, 20-25, 25-19, 23-25, 15-13. സമാപന പരിപാടി കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉല്‍ഘാടനം ചെയ്തു. ഗ്രാമാന്തരങ്ങളില്‍ മത്സരങ്ങളും കളിയും നടക്കാത്തത് കളിക്കളങ്ങളുടെ എണ്ണം കുറയുന്നത് കൊണ്ടാണെന്ന് എംഎല്‍എ പറഞ്ഞു. നിലവിലത്തെ കളി സ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്കി വരുന്നുണ്ട്. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വാര്‍ഡ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-j.jpeg?resize=500%2C500&ssl=1)
അടിസ്ഥാനത്തിലെങ്കിലും ഒരു കളി സ്ഥലം ഒരുക്കണമെന്നാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ താല്പര്യമെന്നും എംഎല്‍എ പറഞ്ഞു. പി സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. തലശ്ശേരി ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസറും വോളിബോള്‍ താരവുമായ വാസത്ത് ചോയ്യച്ചന്കണ്ടി ലഹരി മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. പുറന്തോടത്ത് സുകുമാരന്‍, സി വി വിജയന്, രാഘവന് മാണിക്കോത്ത്, പുറന്തോടത്ത് ഗംഗാധരന്, ടി ശ്രീനിവാസന്, കാഞ്ചന ബാലന്, കെ വത്സന്, എം രാജന്, കെ സുരേഷ്, മേത്താടി രാജീവന് എന്നിവര്‍ സംസാരിച്ചു.