വടകര: ജൈവ കൃഷിയിൽ നൂറുമേനി വിളവുമായി വില്ല്യാപ്പള്ളി കൊളത്തൂരിലെ ഒരു കൂട്ടം യുവാക്കൾ. അഞ്ച് സെൻറ് സ്ഥലത്താണ് വ്യത്യസ്തയിനം പച്ചക്കറികൾ കൃഷി ചെയ്തത്. വെള്ളരി, പടവലം, തണ്ണിമത്തൻ, കക്കിരി, വെണ്ട, ചീര, പയർ തുടങ്ങിയ ഇനങ്ങളാണ് കൃഷി
ചെയ്തത്. പൂർണ്ണമായും ജൈവരീതിയിൽ നടത്തിയ കൃഷി മികച്ച വിളവാണ് നൽകിയത്. വിഷുവിന് വിളവെടുക്കാൻ ലക്ഷമിട്ടാണ് കൃഷി ചെയ്തത്. ശ്രിജിൻ,ബൈജു, ബിനൂപ്, ഷിബിൻ, രനീഷ് എന്നിവർ ചേർന്ന് വിളവെടുപ്പ് നടത്തി