പയ്യോളി: നടുവണ്ണൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ എൻ.എം മൂസക്കോയക്ക് പി.ടി.എ കമ്മറ്റി യാത്രയയപ്പ് നൽകി. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ഡൈപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എം ആബിദ അധ്യക്ഷത
വഹിച്ചു . ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി, സ്റ്റഫ് സെക്രട്ടറി എ.ടി രഞ്ജിത്ത്, രാജീവൻ സി, യു.കെ അനിത, രാജേഷ് കളരിയുള്ളതിൽ, സി.മോളി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പിടിഎ യുടെ ഉപഹാരവും അംഗങ്ങൾ ചേർന്ന് സമർപ്പിച്ചു.