കൈവേലി: നരിപ്പറ്റ യുപി സ്കൂള്‍ കുട്ടികള്‍ക്ക് ആകാശകാഴ്ച ഒരുക്കി സയന്‍സ് ക്ലബ്ബ്. വ്യാഴാഴ്ച രാത്രിയാണ് എല്‍എസ്എസ്, യുഎസ്എസ് വിദ്യാര്‍ഥികള്‍ക്ക് ആകാശക്കാഴ്ച ഒരുക്കിയത്. പരിപാടി വിസ്മയം പകര്‍ന്നു.
അമേച്ചര്‍ ആസ്ട്രോണമറും അടുക്കത്ത് എംഎഎംയുപി സ്കൂള്‍ അധ്യാപകനുമായ ഇല്യാസ് അഹമ്മദ് ആകാശനിരീക്ഷത്തിന് നേതൃത്വം നല്കി. ഗ്രഹങ്ങളെയും നക്ഷത്ര കൂട്ടങ്ങളെയും കുറിച്ചും അവയുടെ പ്രത്യേകതകളും മറ്റും രസകരമായ രീതിയില്‍ അവതരിപ്പിച്ചു. പരിപാടിയില്‍ എച്ച്എം സതീശന്, അനൂപ് കാരപ്പറ്റ, ദിലീപന് പ്രജീത, സാലിഹ്, അപര്‍ണ, ബീന, സ്റ്റെഫി എന്നിവര്‍ സംബന്ധിച്ചു. കെ.ഷമീര്‍ സ്വാഗതവും പി.രഞ്ജിത്ത് നന്ദിയും പറഞ്ഞു