വടകര: എന്‍ജിഒ യൂനിയന്‍ 61-ാം സംസ്ഥാന സമ്മേളന ഭാഗമായ കൊടിമര ജാഥക്ക് വടകരയില്‍ സ്വീകരണം നല്കി. യൂനിയന്‍ മുന്‍ സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന ഒഞ്ചിയത്തെ സി.എച്ച്.അശോകന്റ സ്മൃതി മണ്ഡപത്തില്‍ നിന്ന് ജനാധിപത്യ മഹിള അസോസിയേഷന് ജില്ലാ സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്ത ജാഥ ബാന്റ് വാദ്യത്തിന്റെയും നിരവധി ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തി.
വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികള്‍ ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി കെ വിനു അധ്യക്ഷത വഹിച്ച് ചടങ്ങില്‍ ജാഥാ ക്യാപ്റ്റന്‍ ആര് സാജന്, സീമ എസ് നായര്‍, സി ഗാഥ, എ കെ ബാലന് എന്നിവര്‍ സംസാരിച്ചു. ടി വി അനീഷ് സ്വാഗതവും വി കെ വിജിത്ത് നന്ദിയും പറഞ്ഞു. 22, 23, 24 തിയതികളിലാണ് സംസ്ഥാന സമ്മേളനം.