വടകര: കേരള എന്‍ജിഒ യൂണിയന് 61-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം വടകരയില്‍ വിളംബരജാഥ നടത്തി. ജൂണ്‍ 22, 23, 24 തിയ്യതികളില്‍ കോഴിക്കോടാണ് സമ്മേളനം. 22 ന് ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരക്കുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച വര്‍ണാഭമായ വിളംബര ജാഥ പുതിയ സ്റ്റാന്റില്‍ സമാപിച്ചു. ആഭിവാദ്യം ചെയ്തു കൊണ്ട് സിഐടിയു ഏരിയ ജോയിന്റ് സിക്രട്ടറി എ.കുഞ്ഞിരാമന് സംസാരിച്ചു. എന്‍ജിഒ യൂണിയന് ഏരിയ പ്രസിഡന്റ് അനീഷ് ടി.വി അധ്യക്ഷത വഹിച്ചു. ഏരിയ സിക്രട്ടറി വിജിത്ത് വി കെ സ്വാഗതം പറഞ്ഞു.