കുറ്റ്യാടി: ചെറിയകുമ്പളം അഗ്രി. വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി
തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാനൽ ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി എൻ പി വിജയൻ വൈസ് പ്രസിസണ്ടായി നവറക്കോട്ട് രാജീവൻ
എന്നിവരും ഡയറക്ടർമാരായി സന്തോഷ് എ കെ രജീഷ് എം നടുക്കണ്ടി ബാലൻ ഗോപാലൻ പി കെ അസീസ് കരിമ്പാലക്കണ്ടി റാഫി കോമത്ത് സാവിത്രി എൻ എംജിഷ കെ കെ
ശോഭ പി കെ എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പി കെ സന്തോഷ്കുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.