വടകര: പുതിയ ക്രിമിനല്‍ നിയമങ്ങളെ സംബന്ധിച്ചു വടകര ജനമൈത്രി പോലീസ് വടകര മുനിസിപ്പല്‍ ഓഫീസില്‍ നിയമ ക്ലാസ് സഘടിപ്പിച്ചു. ജനപ്രതിനിധികള്‍, ജീവനക്കാര്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടി വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി കെ സതീശന് അധ്യക്ഷത വഹിച്ചു. പുതിയ നിയമസംഹിതയെ കുറിച്ച് വടകര പോലീസ് ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷും സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.ബി.ലിനീഷും ക്ലാസെടുത്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എ പി പ്രജിത സ്വാഗതവും
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി സജീവ് കുമാര്‍ നന്ദിയും പറഞ്ഞു. കെ സുനില്‍, അഷ്റഫ് ചിറക്കര, രൂപേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി