വടകര: കേരള ഗ്രാമീണ ബാങ്ക് മണിയൂർ ശാഖയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കുറ്റ്യാടി എം എൽ എ ശകുഞ്ഞമ്മദ് കുട്ടി നിർവഹിച്ചു. എ ടി എം ന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ്. ടി കെ യും നിർവഹിച്ചു. കേരള ഗ്രാമീൺ ബാങ്ക്
റീജിയണൽ മാനേജർ രാഹുൽ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് മാനേജർ ദിവ്യ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ പ്രമോദ് എം, ചിത്ര. കെ, എഫ് എൽ സി രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ബ്രാഞ്ച് സ്റ്റാഫ് ശ്രിജിന നന്ദി പറഞ്ഞു.