മണിയൂര്‍: പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാലയങ്ങള്‍ സജ്ജമാകാന്‍ ഒരുക്കം തുടങ്ങി. ശുചീകരണ പ്രവര്‍ത്തനം തകൃതിയായി പുരോഗമിക്കുകയാണ്. കുറുന്തോടി എംഎല്‍പി സ്കൂളും പരിസരവും വെട്ടില്‍ പീടിക കെ.പി.ഷാജി ഗ്രന്ഥാലയം നേതൃത്വത്തില്‍ ശുചീകരിച്ചു. ശൂചീകരണ പ്രവൃത്തി ഉദ്ഘാടനം ഹെഡ് മിസ്ട്രസ് കെ.പ്രസീന നിര്‍വ്വഹിച്ചു. വി.കെ.കരുണാകരന് അധ്യക്ഷത വഹിച്ചു. രാഹുല്‍, കെ.കെ.പ്രദീപന്, വി.കെ.റീബ എന്നിവര്‍ സംസാരിച്ചു. ഇ.സി.രാഘവന് സ്വാഗതവും കെ.നാരായണന്
നന്ദിയും പറഞ്ഞു.