വടകര: സമീപത്തുകാര്ക്ക് ഭീഷണിയായ ബഹുനില കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി വീട്ടുകാര്‍ രംഗത്ത്. ഏറാമല പഞ്ചായത്തില്‍ മുയിപ്രയിലെ കെട്ടിടത്തിനെതിരെയാണ് സമീപവാസികളുടെ പരാതി. കെട്ടിടം തങ്ങളുടെ വീടിനും ജീവനും ഭീഷണിയാണെന്നാണ് ഇവര്‍ പറയുന്നത്. തുടക്കത്തിലേ പരാതി നല്‍കിയെങ്കിലും സ്ഥലംഉടമ സ്വാധീനം ഉപയോഗിച്ച് പഞ്ചായത്തില്‍ നിന്ന് അനുമതി നേടിയെടുത്തെന്ന് ഇവർ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. മാത്രമല്ല കെട്ടിടം വാടകക്ക് കൊടുത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പാര്പിക്കാനാണ് നീക്കം. ഇത് സൈ്വരജീവിതത്തിന് ഭീഷണിയാകും. ഈ സാഹചര്യത്തില്‍ കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിരാഹാരം കിടക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കി. വാര്‍ത്താസമ്മേളനത്തില്‍
സി.കെ.സുധി, വി.ടി.കെ.വിജേഷ്, തെക്കയില്‍ ഗോവിന്ദന് എന്നിവര്‍ പങ്കെടുത്തു.