മണിയൂര്‍: മണിയൂര്‍ ഗവ.ഹയര്‍ സെക്കന്റി സ്കൂളില്‍ എസ്എസ്എല്‍സി പഠനനിലവാരം ഉയര്‍ത്താന്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയല്പക്ക പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചു. മണിയൂര്‍ ഡയമണ്ടിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ അയല്പക്ക പഠനകേന്ദ്രം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന ഉദ്ഘാടനം ചെയ്തു. വാര്‍ഡഗം എ.ശശിധരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ സി.മനോജ്കുമാര്‍
മുഖ്യാതിഥിയായി. ചടങ്ങില്‍ ഹെഡ്മാസ്റ്റര് രാജീവന് വളപ്പില്‍ കുനി പദ്ധതി വിശദീകരിച്ചു.
പിടിഎ പ്രസിഡന്റ് സുനില്‍ മുതുവന, എം.ഷിന്‍ജിത്, കെ.വി.രാമകൃഷ്ണന്, പി.എം.മുകുന്ദന്, രാജീവ് മേമുണ്ട എന്നിവര്‍ സംസാരിച്ചു. കുറുന്തോടിയില്‍ ആരംഭിച്ച പഠനകേന്ദ്രത്തിന് ഷമീര്‍ കെ, ദീപ ടി സി, നീതുനാഥ് ജെ, വിനോദന്‍ കെ പി , ലിനീഷ് എന്നിവര്‍ നേതൃത്വം നല്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിയാരക്കര, പാലയാട്ട് നട എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.
വിന്നേഴ്സ് @ നൈറ്റ് ക്ലാസ് ഫെബ്രുവരി 12ന് സ്കൂളില്‍ ആരംഭിക്കും. ഇപ്പോള്‍ തന്നെ സ്കൂളില്‍ പ്രഗത്ഭരായ അധ്യാപകരുടെ അതിഥി ക്ലാസുകള്‍ നടന്നു വരികയാണ്.