പാറക്കടവ്: ചേടിയാലക്കടവ് പാലം പണിക്കായി പുഴ നികത്തിയ മണ്ണ് യഥാസമയം നീക്കം ചെയ്യാത്തത് തിരിച്ചടിയാവുന്നു. പുഴ ഗതിമാറി ഒഴുകി തീരമിടിഞ്ഞു പുഴയില്‍ ചേരുന്ന അവസ്ഥ.
തൂണേരി പഞ്ചായത്ത് മുടവന്തേരിയില്‍ പുഴയോരത്തെ കൃഷിഭൂമിയാണ് വന്‍തോതില്‍ പുഴയിലേക്ക് പതിക്കുന്നത്. ഇഴഞ്ഞു നീങ്ങുന്ന പാലം പണിയില്‍ നാട്ടുകാര്‍ക്ക് പൊതുവെ അതൃപ്തിയുണ്ടെന്കിലും പണി മുടങ്ങുമോയെന്ന ഭയം കാരണം കരാറുകാരുമായി പരമാവധി സഹകരിക്കുകയായിരുന്നു. മഴ കനത്തതോടെ കരാറുകാരന് പണി നിര്‍ത്തി വെച്ചിരിക്കയാണ്. ഇതോടയൊണ് പുഴ ഗതി മാറി ഒഴുകാന്‍ തുടങ്ങിയതും കൃഷി ഭൂമിക്ക് ഭീഷണിയായതും. ഇഇക്കാര്യത്തില്‍ അടിയന്തര നടപടി വേണ്ടതുണ്ടെന്ന ആവശ്യം ശക്തമാണ്.