വടകര: പൊതുവിപണിയിലെ വില വര്‍ധന താങ്ങി നിര്‍ത്താനും സാധാരണക്കാരുടെ പ്രതീക്ഷയുമായ മാവേലി സ്റ്റോറുകള്‍ നോക്കുകുത്തിയായ സാഹചര്യമാണെന്നും മാവേലി വരുന്നതുപോലെ വര്‍ഷത്തില്‍ ഒരു തവണ പോലും അവശ്യ സാധനങ്ങള്‍ വരാത്ത സ്ഥിതിയാണെും കെ.മുരളീധരന് എംപി കുറ്റപ്പെടുത്തി. 13 ഇനം സാധനങ്ങള്‍ 70 ശതമാനം വിലക്കുറവിന് വിതരണം ചെയ്യുന്നത് 35 ശതമാനമായി ചുരുക്കുന്നതിനും യഥേഷ്ടം വില വര്‍ധിപ്പിക്കാന്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് അനുമതി നല്‍കിയിരിക്കുകയാണ് പിണറായി സര്‍ക്കാറെന്നും കെ. മുരളീധരന് പറഞ്ഞു.
യുഡിഎഫ് വടകര മുനിസിപ്പല്‍ കമ്മിറ്റി എടോടി മാവേലി സ്റ്റോറിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകര നഗരസഭ ബജറ്റിന്മേല് ചര്‍ച്ച വെക്കുന്നത് സ്ഥലം എംപിയെ വിമര്ശിക്കാനാണോയെന്ന് കെ.മുരളീധരന് ചോദിച്ചു. എംപി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിയില്‍ അധ്യക്ഷ പ്രസംഗം നടത്തിയവര്‍ സഭയില്‍ എംപിയെ വിമര്‍ശിക്കുന്നത് നഗരസഭയുടെ കെടുകാര്യസ്ഥത മറച്ച് പിടിക്കാനാണ്. ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എംപി ഫണ്ടില്‍ നിന്ന് മാത്രം വടകര നഗരസഭയില്‍ നടന്നതായി കെ.മുരളീധരന് പറഞ്ഞു.
എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു. കോട്ടയില്‍ രാധാകൃഷ്ണന്, എംസി വടകര, അഡ്വ: സി.വത്സന്, പി.എസ്.രഞ്ജിത്ത് കുമാര്‍, എന്‍.പി.അബ്ദുള്ള ഹാജി , സതീശന് കുരിയാടി, കാവില്‍ രാധാകൃഷണന്, പി.അശോകന്, എം.പിഅബ്ദുള്‍ കരീം, വി.കെ.പ്രേമന്, വി.കെ.അസീസ്, പി.കെ.സി.റഷീദ്, സി.വി.മമ്മു, വി.ഫൈസല്‍, കൗണ്‍സിലര്‍ മാരായ പി.വി.ഹാഷിം, പി.കെ.സി.അഫ്സല്, പ്രേമകുമാരി, പ്രദീശന്‍, സത്യഭാമ, റജീന മന്‍സൂര്‍, ഷാഹിമ കെ.പി, അജിത , ഫാഷിദ എന്നിവര്‍ സംസാരിച്ചു.