വടകര: പുതിയ ജഡ്ജിയെ നിയമിക്കാതായതോടെ മെയ് 10 മുതല്‍ വടകരയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ (നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ കോടതി) പ്രവര്‍ത്തനം നിശ്ചലമായേക്കും. നിലവിലുള്ള ജഡ്ജി എറണാകുളത്തേക്ക് സ്ഥലം മാറി പോകുകയാണ്. ഈ മാസം ഒമ്പതിന് അദ്ദേഹം വടകരയിലെ സിറ്റിംഗ് അവസാനിപ്പിക്കും. പുതിയ ജഡ്ജിയുടെ നിയമനം സംബന്ധിച്ച ഉത്തരവ് ഇനിയും വന്നില്ല. പുതിയ നിയമനം വൈകുകയാണെങ്കില്‍ കോടതിയുടെ പ്രവര്‍ത്തനം താളം തെറ്റും.
ചാനിയം കടവ് പുഴയില്‍ കുട്ടിയെ എറിഞ്ഞുകൊന്ന കേസ് മുതല്‍ ഗൗരവ സ്വഭാവമുള്ള ധാരാളം കേസുകളും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മയക്കുമരുന്നു കേസുകളും വിചാരണ കാത്തു കിടക്കുന്നുണ്ട്.