തൂണേരി: കെ.എസ്. എസ്.പി.യു തൂണേരി ബ്ലോക്കിൻ്റെ കലാ ഗ്രൂപ്പായ ‘നവനീതം’ വാർഷികാഘോഷം തൂണേരി ബ്ലോക്ക് സായൂജ്യം വയോജന കേന്ദ്രത്തിൽ നടന്നു.
എം. സി നാരായണൻ നമ്പ്യാർ ആഘോഷം ഉദ്ഘാടനം ചെയ്തു. പി. കരുണാകര കുറുപ്പ്
അധ്യക്ഷത വഹിച്ചു. മികച്ച പ്രഭാഷകനും സഹകാരിയും നവതിയിലേക്ക് കടക്കുകയും
ചെയ്ത എം. സി. നാരായണൻ നമ്പ്യാരേയും കെ എസ്.എസ്.പി.യൂണിയൻ മുൻനേതാവും സാമൂഹ്യ പ്രവർത്തകയുമായ ടി. മീനാക്ഷിയേയും ആദരിച്ചു. കൺവീനർ വി.രാജലക്ഷ്മി , പി.കെ.സുജാത, ടി.കെ. രാധ ,ടി.വി. മാതു, എൻ. പി. ജാനകി, പി. വി. വിജയകുമാർ, പി. തുളസീദാസ് എന്നിവർ സംസാരിച്ചു. അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. കെ.എം മോഹൻദാസ് യോഗ പരിശീലനം നടത്തി.