വടകര: കചിക ആര്‍ട് ഗാലറി ശ്രീനി ന്യൂസുമായി സഹകരിച്ചു പുഴയരോത്ത് ചിത്രരചന സംഘടിപ്പിച്ചു. ചിത്രകലയെ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പുറങ്കര ‘മിയാ വാക്കി’ തീരത്ത് പരിപാടി നടത്തിയത്. വടകരയിലെ ഇരുപത്തഞ്ചോളം ചിത്രകാരന്മാര് പുഴയോരത്തെ പ്രകൃതി സൗന്ദര്യം ക്യാന്‍വാസില്‍ പകര്‍ത്തി. ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമായി. പുറങ്കര പുഴയോരത്ത് നടന്ന സമാപന ചടങ്ങ് രമേശ് രഞ്ജനം ഉല്‍ഘടനം ചെയ്തു. ടി.വി.സജേഷ് അധ്യക്ഷത വഹിച്ചു. ജഗദീഷ്
പാലയാട്ട്, പി.പി.രാജന്, ശശി പഴങ്കാവ് എന്നിവര്‍ സംസാരിച്ചു. പവിത്രന് ഒതയോത്ത് സ്വാഗതംപറഞ്ഞു.