വടകര: അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികൾക്ക് നാടിൻ്റെ സ്മരണാഞ്ജലി. സിപിഐ എം, സി പി ഐ നേതൃത്വത്തിൽ 76-ാമത് രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുന്നു. രാവിലെ 8ന് ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്നും രക്തസാക്ഷികൾ അന്ത്യ വിശ്രമം കൊള്ളുന്ന പുറങ്കര കടപ്പുറത്ത് ,ആർ ഗോപാലൻ്റെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നേതാക്കളും പ്രവർത്തകരും എത്തി. രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
പുഷ്പാർച്ചന നടത്തി.അനുസ്മരണ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു.സിപിഐ ദേശീയ നിർവാഹക സമിതി അംഗം സത്യൻ മൊകേരി പതാക ഉയർത്തി. പി സതീദേവി,സി ഭാസ്കരൻ,ടി പി ബിനീഷ്, ടി കെ രാജൻ, പി കെ ദിവാകരൻ, കെ പുഷ്പജ, പി സുരേഷ് ബാബു, ആർ സത്യൻ തുടങ്ങിയവർ സംസാരിച്ചു. വിപി ഗോപാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലി.എൻ എം ബിജു അധ്യക്ഷനായി.ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു. വൈകിട്ട് 5ന് ഒഞ്ചിയത്ത് നടക്കുന്ന അനുസ്മരണ പൊതുസമ്മേളനത്തിൽ ടി പി രാമകൃഷ്ണൻ, മന്ത്രി കെ രാജൻ, പി മോഹനൻ തുടങ്ങിയവർ സംസാരിക്കും.