കോഴിക്കോട്: ദേശീയപാത നിര്‍മാണ പ്രവൃത്തിയുടെ വേഗം കൂട്ടി പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്
സിപിഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാല്‍ ദേശീയ പാതയിലൂടെയുള്ള യാത്ര ദുഷ്കരമാവുകയാണ്.
പല ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുമുണ്ട്. ചെറുവാഹനങ്ങളും യാത്രക്കാരും അപകടങ്ങളില്‍പെടുന്നത് പതിവായിരിക്കുകയാണ്. മഴക്കാല ദുരിതങ്ങള്‍ കൂടി വരുന്നതോടെ യാത്ര വീണ്ടും ദുഷ്കരമാവും. ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് കരാര്‍ കമ്പനിക്ക് നിര്‍ദേശം നത്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.മോഹനന് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന് മൊകേരി, ജില്ലാ സെക്രട്ടറി കെ.കെ.ബാലന്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.നാരായണന്, ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് എന്നിവര്‍ പ്രസംഗിച്ചു.