വാണിമേൽ: വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന അദ്ധ്യക്ഷൻ ടി നസ്റുദ്ധീന്റെ രണ്ടാം ചരമവാർഷിക ദിനം വാണിമേലിൽ വിപുലമായി ആചരിച്ചു.
അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എടച്ചേരി തണൽ അന്തേവാസികൾക്ക് ലഘുഭക്ഷണം വാണിമേൽ വ്യാപാരി വ്യവസായി യൂണിറ്റ് കമ്മറ്റി പ്രസിഡണ്ട് കെ വി ജലീൽ തണൽ
അധികൃതർക്ക് കൈമാറി. ഭൂമിവാതുക്കലിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കെ പി അമ്മദ് ഹാജി, കുഞ്ഞമ്മദ് കെ പി, അബ്ദുറഹ്മാൻ വി പി, ചള്ളയിൽ നൗഷാദ്,
അമ്മദ് പടിക്കലക്കണ്ടി വി പി മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.