വടകര: അനുദിനം വര്‍ധിച്ചുവരുന്ന ലഹരി വിപണനവും ഉപയോഗവും ഏറെ ആശങ്ക ജനിപ്പിക്കുന്നതാണെന്നും സര്‍ക്കാറും സമൂഹവും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നാട് അരാജകത്വത്തിലും അധാര്‍മികതയിലും ചെന്നെത്തുമെന്നും
കേരള നദ്വത്തുല് മുജാഹിദീന്‍ (കെഎന്‍എം) വടകര മണ്ഡലം കുടുംബ സംഗമം അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങളും ആത്മീയ ചൂഷണവും വിവാഹ രംഗത്തെ ആഭാസങ്ങളും പെരുകുന്ന സമൂഹത്തില്‍ ഉത്കൃഷ്ട മൂല്യങ്ങളുള്‍ക്കൊള്ളുന്ന ശ്രേഷ്ഠസമൂഹത്തെ വാര്‍ത്തെടുക്കാന്‍ നവോഥാനത്തിന് നേതൃത്വം നല്കിയ ഇസ്ലാഹീ പ്രസ്ഥാനം കര്‍മരംഗത്തിറങ്ങണമെന്ന് പ്രഭാഷകര്‍ ഓര്‍മ്മിപ്പിച്ചു.
കെഎന്‍എം സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.പി.അബ്ദുസ്സലാം, സെക്രട്ടറി എന്‍.കെ.എം.സകരിയ്യ, ട്രഷറര്‍ സി.കെ.പോക്കര്, വൈ. പ്രസിഡന്റ് ടി.പി.മൊയ്തു, ഐഎസ്എം ജില്ലാ പ്രസിഡന്റ് നൗഫല്‍ ബിനോയ്, മണ്ഡലം പ്രസിഡന്റ് എം.സഫ്വാന്, എംഎസ്എം ജില്ലാ സെക്രട്ടറി സുഹൈല്‍ കല്ലേരി, തന്സീല് വടകര എന്നിവര്‍ സംസാരിച്ചു. ആയിഷ ചെറുമുക്ക്, മൗലവി ശഫീഖ് അസ്ലം, ചുഴലി സ്വലാഹുദ്ദീന്‍ മൗലവി, റാഫി കോട്ടക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തി.