അരൂര്‍: കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് പുറമേരി മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന പെരുമുണ്ടച്ചേരി കുനിയില്‍ നാരായണന് നായരുടെ 15-ാം ചരമവാര്‍ഷികം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആചരിച്ചു. വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ സജീവന്, എ.രവി, കണ്ടോത്ത് ശശി, കോടികണ്ടി പ്രദീഷ്, പി.കെ.കൃഷ്ണന്, പി.കെ.രവിന്ദ്രന്, സന്ദീപ് കൃഷ്ണ എന്നിവര്‍ സംബന്ധിച്ചു.