വടകര: നാഫെഡ് പ്രഖ്യാപിച്ച നാളികേര സംഭരണം കേരളത്തിലെ കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്തതാണെന്നും കേരളത്തിന് അനുവദിച്ച മുഴുവന്‍ വിഹിതവും വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തി കര്‍ഷകരെ സമയബന്ധിതമായി സഹായിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വടകര പ്രൊഡ്യൂസ് മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
വടകരയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ജില്ല ജനറല്‍ സെക്രട്ടറി കെ.ടി.വിനോദന്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ.നാസര്‍, ടി.കെയചന്ദ്രന്, പി.എം ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
2024-26 കാലഘട്ടത്തിലേക്കുള്ള അസോസിയേഷന് പ്രസിഡന്റായി രാമചന്ദ്രന് വരപ്രത്തിനെയും ജനറല്‍ സെക്രട്ടറിയായി കെ.പി.സലീമിനെയും ട്രഷററായി കീര്‍ത്തി ജെ.യെയും തെരഞ്ഞെടുത്തു. പി.കെ.കരീം, പി.കെ.സി.അഷ്റഫ് (വൈസ് പ്രസിഡന്റുമാര്‍), ടി.കെ.ചന്ദ്രന്, പി.എം.ഹരീന്ദ്രന്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.