നാദാപുരം: സമൂഹ മാധ്യമത്തില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ആരോപണ വിധേയയായ നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് സ്ഥാനം രാജിവെച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍ കുമാറിനാണ് രാജിക്കത്ത് കൈമാറിയത്.
തനിക്ക് നേരെ ഉണ്ടായത് വ്യാജ ആരോപണമാണ്. എന്നാല്‍ ധാര്‍മികതയുടെ പേരിലാണ് വൈസ് പ്രസിഡന്റ്് സ്ഥാനം രാജിവെക്കാന്‍ തയ്യാറായതെന്ന് അഖില മര്യാട്ട് രാജിക്കത്തില്‍ പറയുന്നു. ചിലര്‍ തന്നെ വേട്ടയാടുകയാണ്. വിഷയം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കണം. എന്റെ നിരപരാധിത്വം പൊതു സമൂഹത്തെ ബോധ്യമാക്കണം. സംഭവത്തെക്കുറിച്ച് പാര്‍ട്ടി തല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അഖില മര്യാട്ട് കത്തില്‍ ആവശ്യപ്പെട്ടു.
ആരോപണം ഉയര്‍ന്ന അവസരത്തില്‍ തന്നെ നിജസ്ഥിതി പുറത്തുകൊണ്ടു വരുന്നതിനു വേണ്ടി താന്‍ റൂറല്‍ എസ്പിക്ക് പരാതി കൊടുത്തിരുന്നു. പോലീസ് ഇതുവരെയും യാതൊരുവിധ നടപടികളും എടുത്തില്ല. തന്നെ വേട്ടയാടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ പാര്‍ട്ടിയുടെ കൂടെ നിന്ന് പോരാടുമെന്നും അഖില ജില്ലാ നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗികമായി രാജിവെച്ചുള്ള കത്ത് അടുത്തദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറും.
വിഷത്തില്‍ എല്‍ഡിഎഫ് നാദാപുരത്ത് സമര രംഗത്താണ്. വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി ഉപരോധ സമരം നടത്തിവരുന്നതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം.