വില്യാപ്പള്ളി: പ്രൈമറി ക്ലാസില്‍ തന്നെ മാതൃഭാഷയില്‍ അടിസ്ഥാനശേഷി കൈവരിക്കുന്നതിനു ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരി തയ്യാറാക്കിയ ‘എന്റെ മലയാളം എല്ലാവര്ക്കും’ പദ്ധതിയുടെ ഉദ്ഘാടനം തിരുമന എല്‍പി സ്കൂളില്‍ നടന്നു. കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ യു.കെ.അബ്ദുനാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു തോടന്നൂര്‍ ബിപിസി സുരേന്ദ്രന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ടീച്ചേഴ്സ് ക്ലബ് സാരഥി നൗഫല്‍ കെ എം പദ്ധതി വിശദീകരിച്ചു. ബിജുകാവില്‍ വിശിഷ്ടാതിഥിയായി. വാര്‍ഡ് മെമ്പര്‍ ഷറഫുദ്ദീന്
കൈതയില്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര് മനോജ് കുമാര്‍ സ്വാഗതവും ഷിനില്‍കുമാര്‍ നന്ദിയും പറഞ്ഞു