നാദാപുരം: എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 44 ലക്ഷം രൂപ ചെലവില്‍ നാദാപുരം ഗ്രാമ പഞ്ചായത്തിലെ പുളിക്കൂല്‍ തോടിന് കുറുകെ നിര്‍മിക്കുന്ന മുവ്വാഞ്ചേരി പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയന് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു. തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, പഞ്ചായത്ത് അംഗങ്ങളായ കണേക്കല്‍ അബ്ബാസ്, സുമയ പാട്ടത്തില്‍,
സി.എച്ച്.മോഹനന്, എരോത്ത് ഷൗക്കത്ത്, കോടോത്ത് അന്ത്രു, യുനുസ് ഹസ്സന്, ഇ.സി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പാലം നിര്‍മാണം .