അഴിയൂർ: മുസ്ലീം ലീഗ് അഴിയൂർ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളി സംഗമം (എസ്.ടി.യു) അഴിയൂർ ലീഗ് ഓഫീസിൽ സംഘടിപ്പിച്ചു.
എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് പി. യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
മുസ്ലീം ലീഗ് ജില്ലാ കൗൺസിൽ മെമ്പർ ഹാരിസ് മുക്കാളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ സെക്രട്ടറി ഇ ടി പി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-jj.jpg?resize=454%2C567&ssl=1)
ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. എസ് ടി യു മോട്ടോർ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മജീദ് അറക്കിലാട്, എസ് ടി യു മോട്ടോർ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഹാഷിം മുസ്ലിയാർ, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യു എ റഹീം, പ്രൊ:പാമ്പള്ളി മഹമൂദ്, ടി.സി.എച്ച് അബൂബക്കർ , പി.കെ. കാസിം, എം.പി. സിറാജ്,നിയാസ് കൂടക്കൽ എന്നിവർ സംസാരിച്ചു. കെ. പി ഫർസൽ സ്വാഗതവും, വി.കെ.നിസാർ നന്ദിയും പറഞ്ഞു.