കൊയിലാണ്ടി: പൂക്കാട് കലാലയം സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കോഴിക്കോട് ലളിതകലാ അക്കാദമി ഹാളില്‍ ചുമര്‍ച്ചിത്ര പ്രദര്‍ശനം തുടങ്ങി. പഞ്ചവര്‍ണിക എന്നു പേരിട്ട പ്രദര്‍ശനം പ്രശസ്ത ചുമര്‍ചിത്രകാരനും ഗുരുവായൂര്‍ ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പളുമായ എം നളിന്‍ബാബു ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു.കെ. രാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കലിക്കറ്റ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് പ്രിന്‍സിപ്പാള്‍ എം ലക്ഷ്മണന്, പ്രശസ്ത ചുമര്ച്ചിത്രകാരന് സതീഷ് തായാട്ട്, മേഷ് കോവുച്ചല്, കലാലയം സെക്രട്ടറി കെ. ശ്രീനിവാസന് ജനറല്‍ കണ്‍വീനര്‍ സുരേഷ് ഉണ്ണി എന്നിവര്‍ സംസാരിച്ചു.
ജൂലൈ 8 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ കലാലയം മ്യൂറല്‍ വിഭാഗത്തിലെ പഠിതാക്കളായ സി ശാന്തകുമാരി, ഷീജ റഷീദ്, ഷീബ സുലീഷ്, ഹീര സുനില്‍, അയന ടി കെ, അനശ്വര ടി, ശ്രുതി വി.പി, റിങ്കുഷ രാജന്, ഷിബിന മനോജ്, സുരഭി എച്ച് ഗൗഡ, സവീഷ് കുമാര്‍, ബബീഷ് കൗസ്തുഭം, അഖില്‍ സി കെ, ലിജീഷ് കെ എം, ജോബീഷ് എം കെ, അരുണ്‍, ബിനീഷ് ലക്ഷ്മണന് എന്നിവരുടെ ചിത്രങ്ങളാണ് ഉള്ളത്.