വടകര: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പുറത്തുവന്നപ്പോള്‍ തീരദേശ മേഖലയില്‍ നൂറുമേനിയുമായി വടകര എംയുഎംവിഎച്ച് എസ് സ്കൂള്‍. പരീക്ഷ എഴുതിയ 280 കുട്ടികളും ഉപരിപണത്തിന് അര്‍ഹത നേടി. 20 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 16 പേര് ഒമ്പത് വിഷയത്തില്‍ എ പ്ലസ് നേടി. വിജയികളെ പിടിഎയും സ്റ്റാഫ് കൗണ്‍സിലും മാനേജ്മെന്റും അഭിനന്ദിച്ചു.