വടകര: നാടകകൃത്തും പ്രഭാഷകനുമായ വാസു ചോറോടിന്റെ വേര്‍പാട് എറെ ഹൃദയ വേദയയോടെയാണ് ശ്രവിച്ചതെന്ന് മടപ്പള്ളി ഗവ. കോളജില്‍ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കടത്തനാടിന്റെ
സാംസ്കാരിക സാഹിത്യ പാരമ്പര്യത്തിന്റെ ഈടുറ്റ കണ്ണിയായിരുന്നു വാസുവെന്ന് മുല്ലപ്പള്ളി അനുസ്മരിച്ചു. സാംസ്കാരിക വേദികളില്‍ നിറഞ്ഞുനിന്ന വാസുവിന്റെ പ്രഭാഷണങ്ങള്‍, അവതരണ ഭംഗി കൊണ്ടും ആശയ വ്യക്തത കൊണ്ടും ശ്രദ്ധേയമായിരുന്നു. സായാഹ്നങ്ങളെ സമ്പന്നമാക്കിയ വടകരയിലെ സാംസ്കാരിക കൂട്ടായ്മകള്‍ക്ക് ഒരിക്കലും വാസുവിനെ മറക്കാന്‍ കഴിയില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു.