വടകര: മുഹമ്മദ് ഹൈദിന്‍ സലാഹിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉപ്പാപ്പയുടെ കൈ പിടിച്ചു സീയം ഹോസ്പിറ്റലിലേക്ക് നടന്ന് പോയി ഒപിയില്‍ ഡോക്ടറെ അരമണിക്കൂറോളം കാത്ത് ഗുരുതര പ്രശ്നങ്ങളില്ലാതിരുന്ന കുട്ടിക്കാണ് ഇഞ്ചക്ഷന് വെക്കുന്നതോട് കൂടി പിന്നീട് മരണം സംഭവിക്കുന്നത്.
സീഎം ഹോസ്പിറ്റലില്‍ നിരന്തരം പിഴവുകള്‍ സംഭവിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട അധികാരികളുടെ ഭാഗത്ത് നിന്ന് നിസംഗത ഉണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണ്. മുഹമ്മദ് ഹൈദിന്‍ സലാഹിന്റെ മരണത്തിനുത്തരവാദികളെ സമഗ്രനേഷണത്തിലൂടെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും യോഗം പ്രസ്താവനയില്‍ മുന്നറിയിപ്പു നല്കി.
മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. ബഷീര്‍ കെ കെ, റൗഫ് ചോറോട്, അസീസ് വെള്ളോളി, സിദ്ധീഖ് പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.